ലൈംഗികാതിക്രമം: മുകേഷ് എം.എൽ.എക്കെതിരെ വടക്കാഞ്ചേരിയിലും കേസ്
text_fieldsവടക്കാഞ്ചേരി: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ എൽ.ഡി.എഫ് എം.എൽ.എ എം. മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. പ്രത്യേക അന്വേഷണ സംഘത്തിന് നടി നൽകിയ പരാതി കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എട്ട് വർഷം മുമ്പ് വടക്കാഞ്ചേരി എങ്കക്കാട് ഭാഗത്ത് ഷൂട്ടിങ് നടക്കുമ്പോൾ സ്വകാര്യ ഹോട്ടലിൽവച്ച് മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. മുകേഷ് കയറിപ്പിടിച്ചെന്നാണ് നടി മൊഴി നൽകിയിട്ടുള്ളത്.
വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുക. തിങ്കളാഴ്ച കോടതി പരിഗണിക്കുമ്പോൾ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പ്രോസിക്യൂഷൻ എതിർക്കുമെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

