ലൈംഗികാതിക്രമക്കേസ്; പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ കുറ്റപത്രം അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് ഹോട്ടൽ മുറിയിൽ അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.
2025 നവംബർ ആറിന് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരുവർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സമർപ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

