കന്യാസ്ത്രീയുടെ സഹോദരന് പഞ്ചാബ് പൊലീസിെൻറ നോട്ടീസ്
text_fieldsകോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കന്യാസ്ത്രീയുടെ സഹോദരന് ജലന്ധർ പൊലീസിെൻറ നോട്ടീസ്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരനായ കോടനാട് സ്വദേശിക്ക് കഴിഞ്ഞദിവസമാണ് പഞ്ചാബ് പൊലീസിെൻറ അറിയിപ്പ് ലഭിച്ചത്. നേരിട്ട് ഹാജരാകാനായിരുന്നു പൊലീസ് നിർദേശം. എന്നാൽ, എത്താൻ കഴിയിെല്ലന്ന് ഇയാൾ പഞ്ചാബ് പൊലീസിനെ അറിയിച്ചു. വക്കീൽ മുഖാന്തരമാണ് മറുപടി നൽകിയത്.
ബിഷപ്പിെൻറ സമാനസ്വഭാവമുള്ള പരാതി കേരള പൊലീസിൽ നിലനിൽക്കുകയാണെന്ന് വിവരിച്ചാണ് മറുപടി നൽകിയത്. കന്യാസ്ത്രീയും സഹോദരനും സഹായികളായ രണ്ടുപേരും ചേർന്ന് ബിഷപ്പിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതായാണ് പഞ്ചാബ് പൊലീസിൽ പരാതി നൽകിയത്. ഇതേ പരാതി കോട്ടയം ജില്ല പൊലീസ് മേധാവിക്കും ജലന്ധർ രൂപത വക്താവ് നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
