വിവാഹ വാഗ്ദാനം നൽകി പീഡനം: ചുങ്കത്തറ സ്വദേശി പിടിയിൽ
text_fieldsപൂക്കോട്ടുംപാടം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖിനെയാണ് (26) പൂക്കോട്ടുംപാടം എസ്.ഐ കെ. വേണുവിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2018-19 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം.
യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയി. നിലമ്പൂർ ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിെൻറ സഹായത്തോടെ കൊണ്ടോട്ടിയിൽ വെച്ച് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
പ്രതിയെ നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ പി. അബ്ദുൽ കരീം, എ.എസ്.ഐ എ. സുബ്രഹ്മണ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയലക്ഷ്മി, സി.പി.ഒമാരായ ടി. നിബിൻദാസ്, ഇ.ജി. പ്രദീപ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

