Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി

text_fields
bookmark_border
വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി
cancel

നടൻ വിനായകന് എതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. വിനായകൻ ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ദലിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ മൃദുലദേവി ശശിധരൻ ആരോപിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് മൃദുലദേവിയുടെ വെളിപ്പെടുത്തൽ.

'നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു സംഭവം. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നു വിനായകൻ പറഞ്ഞതായി മൃദുലദേവി ആരോപിക്കുന്നു.

അതേസമയം ജാതീയമായി വിനായകനെ അധിക്ഷേപിക്കുന്നതിനെ യുവതി അപലപിച്ചു. ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളുന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല, ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രമാണ് താനെന്നും മൃദുല കുറിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual Assault Against Vinayakan-Movie News
Next Story