Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് നടിമാർക്കെതിരെ ലൈംഗികാതിക്രമം; പൊലീസ് കേസെടുത്തു

text_fields
bookmark_border
Sexual assault
cancel

കോഴിക്കോട്: സിനിമ പ്രമോഷന് വേണ്ടി കോഴിക്കോട്ടെ മാളിലെത്തിയ യുവനടിമാർ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. സിനിമ നിർമാതാവിന്‍റെയും നടിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടിമാരുടെ മൊഴിയെടുക്കുമെന്നും മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.

സിനിമ പ്രമോഷന് വേണ്ടി മാളിലെത്തിയപ്പോൾ തനിക്കും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകക്കും അതിക്രമം നേരിടേണ്ടി വന്നെന്ന് നടി തന്നെയാണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചെന്ന് നടി പറഞ്ഞു. കൂടെയുണ്ടായ ഒരു സഹപ്രവർത്തകക്കും ഇതേ അനുഭവമുണ്ടായി. എന്നാൽ അവർ അതിനെതിരെ പ്രതികരിച്ചെങ്കിലും തനിക്കതിന് സാധിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു.

സിനിമ പ്രമോഷന്‍റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണ് നേരിടേണ്ടി വന്നതെന്ന് നടി തന്‍റെ പോസ്റ്റിൽ പറയുന്നു. നടിമാരിൽ ഒരാൾ അതിക്രമം നടത്തുന്ന വ്യക്തിക്കെതിരെ കൈവീശി അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual assault against actresses; Police registered a case
Next Story