Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ് കുടുംബത്തോടൊപ്പം കേരളത്തിൽ തീർഥാടനത്തിനെത്തിയ ആറ് വയസുകാരിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം: 40 കാരന്‍ അറസ്റ്റിൽ

text_fields
bookmark_border
തമിഴ് കുടുംബത്തോടൊപ്പം കേരളത്തിൽ തീർഥാടനത്തിനെത്തിയ ആറ് വയസുകാരിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം: 40 കാരന്‍ അറസ്റ്റിൽ
cancel

കൊല്ലം: കൊല്ലത്ത് ട്രെയിനിൽ ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ 40 കാരന്‍ അറസ്റ്റിൽ. അയത്തിൽ സ്വദേശി സാനിഷാണ് പുനലൂർ പൊലീസിന്‍റെ പിടിയിലായത്. കേരളത്തിൽ തീർഥാടനത്തിനെത്തിയ തമിഴ് പെൺകുട്ടിയാണ് അക്രമത്തിനിരയായത്. പാലരുവി എക്സ്പ്രസിന്‍റെ ബർത്തിൽ കിടന്നുറങ്ങിയ കുട്ടിയെ എടുത്തുകൊണ്ടുപോയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

പ്രതി വധക്കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. മുത്തച്ഛനോടൊപ്പം തറയിൽ കിടന്നുറങ്ങിയ കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കുന്നത് മറ്റൊരു യാത്രക്കാരിയാണ് കണ്ടത്. പിന്നാലെ സംഭവത്തിന്‍റെ ദൃശ‍്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual assault against a six-year-old girl on a train while on a pilgrimage to Kerala with her Tamil family: 40-year-old man arrested
Next Story