Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൂങ്ങിമരിച്ച എട്ടാംക്ലാസ് വിദ്യാർഥി ലൈംഗികപീഡനത്തിന് ഇരയായതായി പൊലീസ്
text_fieldsbookmark_border
പുനലൂർ: കരവാളൂരിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച എട്ടാംക്ലാസ് വിദ്യാർഥി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനായതായി പുനലൂർ പൊലീസ്. ഇൻക്വസ്റ്റിൽ തന്നെ പീഡനത്തിന് വിധേയനായ സൂചന ലഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്നുണ്ട്. ഇതിനെ തുടർന്ന് അഞ്ചൽ സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി.
കഴിഞ്ഞ 19ന് വൈകീട്ടാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ മുറിക്കുള്ളിൽ കണ്ടെത്തിയത്. ഈ സമയത്ത് മാതാപിതാക്കളടക്കമുള്ളവർ വീട്ടിലില്ലായിരുന്നു. അന്വേഷണത്തിെൻറ ഭാഗമായി വ്യാഴാഴ്ച റൂറൽ എസ്.പി എസ്. സുരേന്ദ്രൻ കുട്ടിയുടെ പൊയ്കമുക്കിലുള്ള വീട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
