വിദ്യാർഥിനികൾക്ക് പീഡനം; കായികാധ്യാപകൻ കസ്റ്റഡിയിൽ
text_fieldsകണ്ണൂർ: പയ്യാവൂരിനടുത്ത് ചന്ദനക്കാംപാറയിൽ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ കസ്റ് റഡിയിൽ. പ്രദേശത്തെ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലെ എട്ട് വിദ്യാർഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപ ടി.
ചൈൽഡ് ലൈനിെൻറ നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പ് സ്കൂളിലെ 200ഓളം വിദ്യാർഥികളെ കൗൺസിലിങിന് വിധേയമാക്കിയിരുന്നു. ഇതിനിടെയാണ് അധ്യാപകെൻറ ഭാഗത്തു നിന്ന് പീഡനമുണ്ടായതായി എട്ട് വിദ്യാർഥിനികൾ വെളിപ്പെടുത്തിയത്. ഇതേതുടർന്ന് അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ അധ്യാപകനെതിരെയുള്ള പരാതി പൊലീസിന് കൈമാറാൻ സ്കൂൾ മാനേജ്മെൻറ് തയാറായിരുന്നില്ല. ഇതേതുടർന്ന് നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ചൈൽഡ് ലൈൻ അധികൃതർ പരാതി വെള്ളിയാഴ്ച കണ്ണൂർ എസ്.പിക്ക് കൈമാറിയത്. എസ്.പിയുടെ നിർദേശപ്രകാരമാണ് കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
