Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയെ പീഡിപ്പിച്ച സി.പി.എം നഗരസഭ കൗൺസിലർക്കെതിരെ കേസ്​

text_fields
bookmark_border
  • വിദ്യാർഥിനിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി
child rape
cancel

വളാഞ്ചേരി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വളാഞ്ചേരി നഗരസഭ വട്ടപ്പാറ ഡിവിഷൻ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിനെതിരെ പോക്സോ പ്രകാരം വളാഞ്ചേരി പൊലീസ് കേസെടുത്തു. ഇയാൾ സി.പി.എം സ്വതന്ത്ര കൗൺസിലറാണ്.

16കാരിയുടെ പരാതിയിലാണ് കേസ്. പത്താംതരത്തിൽ പഠനം നിർത്തിയതോടെ സ്കൂൾ അധികൃതർ വിവരം തിരക്കിയിരുന്നു. തുടർന്നാണ് ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ പരാതിയെത്തിയത്.

നിർധന കുടുംബാംഗമായ വിദ്യാർഥിനി ഷംസുദ്ദീ​​െൻറ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലായിരുന്നു രക്ഷിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്. ഇത് പ്രതി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് സൂചന. തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കറി​​െൻറ മേൽനോട്ടത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ എസ്.പി. സുധീരനാണ് അന്വേഷണ ചുമതല.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും കൗൺസിലർ ഷംസുദ്ദീൻ ഒളിവിലാണെന്നും പൊലീസ്​ അറിയിച്ചു. വിദ്യാർഥിനിയെ മൊഴി രേഖപ്പെടുത്തിയ ശേഷം ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട്​ തിരൂർ സി.ജെ.എം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയ ശേഷമായിരുന്നു നടപടി.

രാജി ആവശ്യപ്പെട്ടതായി സി.പി.എം

വളാഞ്ചേരി: കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിനോട് രാജി ആവശ്യപ്പെട്ടതായി സി.പി.എം നേതൃത്വം അറിയിച്ചു. ഷംസുദ്ദീന് പാർട്ടി അംഗത്വമില്ല. അനുഭാവിയായ ഇയാൾ ഇടത്​ സ്വതന്ത്രനായാണ് മത്സരിച്ചത്. രാജിക്കത്ത് അയച്ചതായാണ് വിദേശത്തുള്ള ഷംസുദ്ദീൻ നൽകിയ മറുപടിയെന്നും നേതൃത്വം വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sexual abuse against 16 years old girl; pocso against cpm counsilor -kerala news
Next Story