ഒാർത്തഡോക്സ് സഭയിലെ പീഡന പരാതി: കേസെടുക്കുമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വി.എസ്. അച്യുതാനന്ദൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമികാന്വേഷണമാണ് നടത്തിയത്. ശനിയാഴ്ച പത്തനംതിട്ടയിലെത്തി യുവതിയുടെ ഭർത്താവിൽനിന്നും ഞായറാഴ്ച യുവതിൽനിന്നും സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഭർത്താവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുക.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ആരോപണ വിധേയനായ പീഡനക്കേസില്‍ കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീ ഭീഷണിപെടുത്തുന്നതായി കാട്ടി ബിഷപ്പും പരാതി നല്‍കിയട്ടുണ്ട് . ഇരുവരുടെയും പരാതി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും ബെഹറ തിരുവനന്തപുരത്ത് പറഞ്ഞു.
