ആയുർവേദ ചികിത്സ കേന്ദ്രത്തിെൻറ മറവിൽ പെൺവാണിഭം; എട്ടുപേർ പിടിയിൽ
text_fieldsകോതമംഗലം: ആയുർവേദ ചികിത്സ കേന്ദ്രത്തിെൻറ മറവിൽ പെൺവാണിഭം നടത്തിവന്ന സംഘത്തെയും ഇടപാടുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴ പാറപ്പുറം പെണക്കാട്ട് തോമസ് ചാക്കോ (24), ഇടവെട്ടി ചാമക്കാലായിൽ അലക്സ് (19), മാട്ടായിൽ ഷെമീർ (39), കൈതക്കാട് തോയലിൽ ജോൺ (61), ചെറുകുളം കുന്നുപറമ്പിൽ സുധീഷ് (34), ചെറുതോണി ചമ്പക്കുളത്ത് സുജാത (47), ചെങ്കുളം പുത്തൻപറമ്പ് അമ്പിളി (25), ഇരവിപേരൂർ കണ്ണാട്ടിൽ മെറിൻ (39) എന്നിവരെയാണ് പിടികൂടിയത്.
വാരപ്പെട്ടി പഞ്ചായത്തിൽ ഇഞ്ചൂർ പിടവൂർ കനാൽ റോഡിൽ വീട് വാടകക്കെടുത്ത് നടത്തിവന്നിരുന്ന മർമചികിത്സ കേന്ദ്രത്തിെൻറ മറവിലായിരുന്നു പെൺവാണിഭം. മൂന്നുമാസമായി സ്ഥാപനം ആരംഭിച്ചിട്ട്. കോതമംഗലം സി.ഐ ടി.ഡി.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്.ഐ. നാസർ, എ.എസ്.ഐ ഷാജി കുര്യാക്കോസ്, നിജു ഭാസ്കർ, അജോഷ് കുട്ടപ്പൻ, എം.എൻ. ജോഷി, ആബിദ, ജീമോൻ കെ.പിള്ള, ജോബി ജോൺ, അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
