Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് വാടകക്കെടുത്ത് പെണ്‍വാണിഭം; ചലച്ചിത്ര നടി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍ 

text_fields
bookmark_border
വീട് വാടകക്കെടുത്ത് പെണ്‍വാണിഭം; ചലച്ചിത്ര നടി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍ 
cancel

മൂവാറ്റുപുഴ: തൊടുപുഴ കദളിക്കാട് തെക്കുംമലയില്‍ വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിവന്ന ചലച്ചിത്രനടി ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരന്‍ തൊടുപുഴ തെക്കുംഭാഗം കൊച്ചുപടിഞ്ഞാറേക്കര മോഹനന്‍ (53), ഇടപാടുകാരായ തൊടുപുഴ മുളപ്പുറം മഞ്ഞുമറ്റത്തില്‍ അജീബ് (29), മുളപ്പുറം ഈന്തുങ്കല്‍ ജിത്തു ജോയി (33), സ്ത്രീകളെ എത്തിച്ചുനല്‍കുന്ന തൊടുപുഴ പാറപ്പുഴക്കോട് വാഴത്തറവേലില്‍ ബാബു (34) പാലക്കാട് താമസിക്കുന്ന സിനിമാ സീരിയല്‍ നടി അമല (34) എന്നിവരാണ് പിടിയിലായത്. ഒരുകാര്‍, ബുള്ളറ്റ്, മോട്ടോര്‍ സൈക്ക്ള്‍ എന്നിവയും മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്.

ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതേതുടര്‍ന്ന് ഒരാഴ്ചയായി പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു. ഇടപാടുകാരത്തെിയെന്ന് വ്യക്തമായതോടെ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലത്തെിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. മൂന്നാഴ്ചയായി ഇവിടെ വീട് വാടകക്കെടുത്തിട്ട്. മോഹനന്‍െറ ഡയറിയില്‍ ഇരുപതിലേറെ പെണ്‍കുട്ടികളുടെ പേരുവിവരങ്ങളുമുണ്ടായിരുന്നു. ഉന്തരേന്ത്യയില്‍നിന്ന് ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ വന്നുപോയതിന്‍െറ വിവരങ്ങളടങ്ങിയ രജിസ്റ്ററും ഇവരില്‍നിന്ന് പിടിച്ചെടുത്തു. 2000 മുതല്‍ 25,000 വരെയാണ് ഇടപാടുകാരില്‍നിന്ന് ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.  

നേരത്തേ മൂവാറ്റുപുഴ വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് സംശയം തോന്നുമ്പോള്‍ വീട് മാറുകയായിരുന്നു പതിവ്. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. മറ്റൊരു ഇടപാടുകാരനായ സൂരജ്, മോഹനന്‍െറ ഭാര്യ സന്ധ്യ, വാടകവീടിന്‍െറ വിദേശത്തുള്ള ഉടമ എന്നിവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sex racket muvattupuzha
Next Story