Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവൂരിൽ പെൺവാണിഭം:...

കോവൂരിൽ പെൺവാണിഭം: മൂന്നംഗ സംഘം പിടിയിൽ

text_fields
bookmark_border
കോവൂരിൽ പെൺവാണിഭം: മൂന്നംഗ സംഘം പിടിയിൽ
cancel
camera_alt

ബി​നു എ​ന്ന അ​യി​ഷ, വെ​ക്ട്രി സെ​ൽ​വ​ൻ,ഷ​മീ​ർ

കോ​ഴി​ക്കോ​ട്: കോ​വൂ​രി​ലെ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യ മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ. ക​ർ​ണാ​ട​ക കു​ട​ഗ് സ്വ​ദേ​ശി​നി ബി​നു എ​ന്ന അ​യി​ഷ (32), വാ​വാ​ട് ക​പ്പ​ലാം​കു​ഴി ഷ​മീ​ർ (29), ത​മി​ഴ്നാ​ട് ദേ​വ​ർ​മ​ല​യി​ൽ വെ​ക്ട്രി സെ​ൽ​വ​ൻ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നേ​പ്പാ​ൾ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളെ പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പൊ​ലീ​സ് ര​ക്ഷി​ച്ചു. വ​ലി​യ പെ​ൺ​വാ​ണി​ഭ റാ​ക്ക​റ്റി​ന്റെ ഭാ​ഗ​മാ​ണ് സം​ഘ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​വൂ​രി​ലെ ഫ്ലാ​റ്റി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു മെ​ഡി. കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ ബെ​ന്നി ലാ​ലു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ്. പി.​സി. ബി​ന്ദു, ഹോം​ഗാ​ർ​ഡ് പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ ​റെ​യ്ഡി​ൽ പ​​ങ്കെ​ടു​ത്തു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചാ​മ​ത്തെ പെ​ൺ​വാ​ണി​ഭ സം​ഘ​ത്തെ​യാ​ണ് മെ​ഡി.​കോ​ള​ജ് പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. മാ​യ​നാ​ട്, മു​ണ്ടി​ക്ക​ൽ​താ​ഴം, കോ​ട്ടൂ​ളി, കു​തി​ര​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു നേ​ര​ത്തെ റെ​യ്ഡ് ന​ട​ത്തി​യ​ത്.

ര​ണ്ടു വ​ർ​ഷ​മാ​യി സം​ഘം ഇ​വി​ടെ പെ​ൺ​വാ​ണി​ഭം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex racketarrestkovoor
News Summary - sex racket in kovoor-three were arrested
Next Story