Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾ കാൺകെ ലൈംഗിക ബന്ധം പോക്സോ കുറ്റമെന്ന് ഹൈകോടതി

text_fields
bookmark_border
High Court
cancel

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്കു മുന്നിൽ നഗ്നരായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം കുട്ടി കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകൃത്യമാണെന്ന് ഹൈകോടതി. സ്ത്രീയുമായുള്ള ലൈംഗിക ബന്ധം അവരുടെ 16 വയസുള്ള മകൻ കാണാനിടയാവുകയും തുടർന്ന് കുട്ടിയെ മർദിക്കുകയും ചെയ്തതിനെ തുടർന്നെടുത്ത പോക്സൊ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഫൈസൽ ഖാൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.

തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ച് വാതിൽ അടക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ച 16 വയസുള്ള കുട്ടി വാതിൽ തുറന്ന് അകത്തേക്ക് വന്നപ്പോൾ ഇത് കാണാനിടയായി. തുടർന്ന് പ്രതി കുട്ടിയെ മർദിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു.

സംഭവത്തിൽ കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. പോക്സോക്ക് പുറമെ മനപ്പൂർവം പരിക്കേൽപ്പിക്കുകയെന്ന കുറ്റം നിലനിൽക്കുമെന്നും കുട്ടിയെ ഹരജിക്കാരൻ മർദിച്ചപ്പോൾ മാതാവ് തടഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ബാലനീതി നിയമം, പൊതുസ്ഥലങ്ങളിൽ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sex in front of children is pocso crime -kerala High Court
Next Story