സീവേജ് ടാങ്കിൽ വീണ വയോധികയെ അഗ്നിശമന സേന രക്ഷപ്പെടുത്തി
text_fieldsമുക്കം: മലിനജലം ഒഴുക്കിവിടുന്ന ഇരുപതടി താഴ്ച്ചയുള്ള സീവേജ് ടാങ്കിൽ വീണ വയോധികയെ രക്ഷപ്പെടുത്തി. മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഡോക്ടറുടെ മാതാവ് നൂർജഹാൻ(55)നെയാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.
കെ.എം.സി.ടി പി.ജി ഹോസ്റ്റലിന്റെ കുളിമുറിയുടെ ജലം ഒഴുക്കിവിടുന്ന ടാങ്കിലാണ് ഇവർ വീണത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30നായിരുന്നു അപകടം. 20 അടി നീളവും വീതിയുള്ള സീവേജ് ടാങ്കിന്റെ മാൻഹോൾ അടച്ചിരുന്നില്ല. ഇത് വഴി അബദ്ധത്തിൽ വീണ നൂർജഹാൻ രണ്ടടി വെള്ളമുള്ള കുഴിൽ വീണയുടനെ മുകളിലേക്ക് പൊന്തി വന്നതിനാൽ കുഴിയുടെ വശത്ത് പിടിച്ച് നിൽക്കുകയായിരുന്നു. വീഴുന്നത് കണ്ട സമീപവാസികളാണ് മുക്കം അഗ്നിശമന വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ മുക്കം സ്റ്റേഷനിലെ ഫയർ ഓഫീസർ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനസംഘമാണ് നൂർജഹാനെ രക്ഷപ്പെടുത്തിയത്.
ടാങ്കിലേക്ക് വൻ കോണിയിറക്കിവെച്ച് നീന്തി ചെന്ന് നൂർജഹാനെ രക്ഷപ്പെടുത്തുകയായിരുന്നു. ശരീരത്തിൻെറ ഭാഗങ്ങളിൽ നിസാരമായ പരിക്കേറ്റിട്ടുണ്ട്. ഇത്തരം മലിനജലം ഒഴുക്കിവിടാനുള്ള കുഴികളിലെ മാൻഹോളുകൾ വേണ്ട രീതിയിൽ സുരക്ഷിതമായി അടക്കാതെ കിടക്കുന്നുണ്ടന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽപ്പെട്ടത് ഇതേ ആശുപത്രിയിലെ ഡോക്ടരുടെ മാതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.