Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ

text_fields
bookmark_border
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ
cancel

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച നിലയിൽ. പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദാണ് ആശുപത്രിയുടെ ഗുരുതര അനാസ്ഥക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്കെതിരെ രംഗത്തെത്തി. കടുത്ത ചികിത്സാപ്പിഴവാണ് മെഡിക്കൽ കോളജിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇവർ ആരോപിച്ചു.

കഴിഞ്ഞ മാസമുണ്ടായ ബൈക്കപകടത്തിലാണ് രജേന്ദ്രപ്രസാദിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവശേപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയും ശേഷം തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബന്ധുക്കൾ ബഹളം വച്ചതിനെതുടർന്ന് അടിയന്തരമായി രോഗിയെ ഐ.സി.യുവിലേക്ക് തന്നെ മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegemediacl negligenceThiruvananthapuramaccidentnews
News Summary - Severe negligence at Thiruvananthapuram Medical College; Patient's leg found infested with worms post-surgery
Next Story