Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരവധി ​ട്രെയിനുകൾ...

നിരവധി ​ട്രെയിനുകൾ റദ്ദാക്കി: ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

text_fields
bookmark_border
നിരവധി ​ട്രെയിനുകൾ റദ്ദാക്കി: ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം
cancel

തി​രു​വ​ന​ന്ത​പു​രം: പു​തു​ക്കാ​ട്​-​ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ക്​​ഷ​നി​ൽ പാ​ലം ന​വീ​ക​ര​ണ ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യും ഞാ​യ​റും ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​​ന്ത്ര​ണം. മാ​വേ​ലി എ​ക്സ്​​പ്ര​സ്​ അ​ട​ക്കം എ​ട്ട്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും മ​ല​ബാ​ർ അ​ട​ക്കം 12 വ​ണ്ടി​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. ര​ണ്ട്​​ ട്രെ​യി​നു​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ സ്​​​റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി വ​ഴി​തി​രി​ച്ചു​വി​ടും.

ഇന്നത്തെ നിയന്ത്രണം:

മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി (16603), ​​എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു (06018), എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ എ​ക്സ്​​പ്ര​സ്​ (06448) എ​ന്നി​വ​യാ​ണ്​ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച​ ഉ​ച്ച​ക്ക്​​ 12.25ന്​ ​മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്​​പ്ര​സ് (16348) ഏ​ഴ്​​ മ​ണി​ക്കൂ​ർ ​​വൈ​കി 9.25നേ ​യാ​ത്ര തു​ട​ങ്ങൂ.

ഇ​ന്ന്​ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ

മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ (16630)​ ശ​നി​യാ​ഴ്ച ഷൊ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ശ​നി​യാ​ഴ്ച​യി​ലെ ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്​​മോ​ർ (16128) ഗു​രു​വാ​യൂ​രി​ന്​ പ​ക​രം എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഞാ​യ​റാ​ഴ്ച ​ പു​ല​ർ​ച്ചെ 1.20നാ​കും യാ​ത്ര ആ​രം​ഭി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ന്‍റ​ർ​സി​റ്റി (16342) എ​റ​ണാ​കു​ള​ത്തും മ​ധു​ര-​ഗു​രു​വാ​യൂ​ർ എ​ക്സ്​​പ്ര​സ്​ (16327) ആ​ലു​വ​യി​ലും കാ​ര​യ്ക്ക​ൽ-​എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ എ​ക്സ്​​പ്ര​സ്​ (16187) പാ​ല​ക്കാ​ടും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഹ​​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം വീ​ക്ക്​​ലി എ​ക്സ്​​പ്ര​സ്​ (22656) ഷൊ​ർ​ണൂ​രി​ലും ചെ​ന്നൈ -ഗു​രു​വാ​യൂ​ർ എ​ക്സ്​​പ്ര​സ്​ (16127) എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ലും അ​ജ്​​മീ​ർ-​എ​റ​ണാ​കു​ളം മ​രു​സാ​ഗ​ർ എ​ക്സ്​​പ്ര​സ്​ (12978) ​ഷൊ​ർ​ണൂ​രി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

വ​ഴി​തി​രി​ച്ച്​ വി​ടു​ന്ന​വ

ഗാ​ന്ധി​ധാ​മി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ഗാ​ന്ധി​ധാം-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്​​പ്ര​സ്​ (16335) ശ​നി​യാ​ഴ്ച ഷൊ​ർ​ണൂ​രി​ൽ​നി​ന്ന്​ പൊ​ള്ളാ​ച്ചി-​മ​ധു​ര വ​ഴി നാ​ഗ​ർ​കോ​വി​ലേ​ക്ക്​ വ​ഴി​തി​രി​ച്ചു​വി​ടും. പു​ണെ-​ക​ന്യാ​കു​മാ​രി എ​ക്സ്​​പ്ര​സ്​ പാ​ല​ക്കാ​ടു​നി​ന്ന്​ പൊ​ള്ളാ​ച്ചി-​മ​ധു​ര വ​ഴി ക​ന്യാ​കു​മാ​രി​യി​ലേ​ക്ക്​ പോ​വും.

ഞാ​യ​റാ​ഴ്​​ചത്തെ നിയന്ത്രണം:

ഞാ​യ​റാ​ഴ്ച​യി​ലെ തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മാ​വേ​ലി (16604), ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം എ​ക്സ്​​പ്ര​സ്​ (06439), എ​റ​ണാ​കു​ളം-​കോ​ട്ട​യം എ​ക്സ്​​പ്ര​സ്​ (06453), കോ​ട്ട​യം-​എ​റ​ണാ​കു​ളം എ​ക്സ്​​പ്ര​സ്​ (06434), ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു (06017) എ​ന്നി​വ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

ഞാ​യ​റാ​ഴ്​​ചത്തെ ഭാ​ഗി​ക​ റ​ദ്ദാ​ക്കൽ

ഞാ​യ​റാ​ഴ്​​ച​യി​ലെ ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി (16341 ) ഗു​രു​വാ​യൂ​രി​ന്​ പ​ക​രം പു​ല​ർ​ച്ചെ 5.20ന്​ ​എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ നി​ന്നാ​കും യാ​ത്ര തു​ട​ങ്ങു​ക. തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മ​ല​ബാ​ർ (16629) തി​രു​വ​ന​ന്ത​പു​ര​ത്തി​ന്​ പ​ക​രം തി​ങ്ക​ളാ​ഴ്ച പു​ല​ർ​​ച്ചെ 2.40ന്​ ​ഷൊ​ർ​ണൂ​രി​ൽ​നി​ന്നും ഗു​രു​വാ​യൂ​ർ-​മ​ധു​ര എ​ക്സ്​​പ്ര​സ്​ (16328) ഗു​രു​വാ​യൂ​രി​ന്​ പ​ക​രം രാ​വി​ലെ 7.45ന്​ ​ആ​ലു​വ​യി​ൽ​നി​ന്നും​ യാ​ത്ര തു​ട​ങ്ങും. എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ൽ എ​ക്സ്​​പ്ര​സ്​ (16188) എ​റ​ണാ​കു​ള​ത്തി​ന്​ പ​ക​രം തി​ങ്ക​ളാ​ഴ്ച പു​ല​ർ​​ച്ചെ 1.40ന്​ ​പാ​ല​ക്കാ​ട്​ നി​ന്നാ​കും യാ​ത്ര ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train cancelledtrain
News Summary - Several trains rescheduled and cancelled in kerala
Next Story