തിരച്ചിലും കാത്തിരിപ്പുമായി ഏഴാം ദിവസം ; ഷിജിനെ ഇതുവരെ കണ്ടെത്താനായില്ല
text_fieldsമുതലപ്പൊഴിയിൽ മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന തിരച്ചിൽ
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ബുധനാഴ്ച മുങ്ങൽവിദഗ്ധർ തിരച്ചിൽ ആരംഭിച്ചെങ്കിലും അടിത്തട്ട് കാണാനാകുന്നില്ല എന്ന് പറഞ്ഞ് അവർ പിന്മാറി. വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജി(32) നെയാണ് ഇനി കണ്ടെത്താനുള്ളത്.
അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാൽ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളിൽ വ്യോമ-ജല മാർഗങ്ങളിലൂടെ പരിശോധനകൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയുണ്ടായ അപകടത്തിൽ കാണാതായ ഷിജിനായി കുടുംബം കഴിഞ്ഞ ആറുദിവസമായി കാത്തിരിക്കുകയാണ്.
ബന്ധുക്കൾ സ്വന്തം റിസ്കിൽ സ്കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചിൽ നടത്താൻ ശ്രമിച്ചപ്പോൾ വിവിധ പേപ്പറുകളിൽ ഒപ്പിട്ടുനൽകേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പരാതിയും ഉന്നയിച്ചു. തുടർന്നാണ് കോസ്റ്റൽ പൊലീസ് വിഴിഞ്ഞത്തുനിന്ന് മുങ്ങൽ വിദഗ്ധരെ എത്തിച്ച് തിരച്ചിൽ നടത്തിയത്. സർക്കാർ സംവിധാനങ്ങളുടെ തിരച്ചിൽ പ്രഹസനമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കോസ്റ്റ് ഗാർഡിന്റെ ബോട്ട് വന്ന് രണ്ടുമൂന്ന് റൗണ്ടടിച്ച് കാലാവസ്ഥ മോശമാണെന്ന് പറഞ്ഞ് മടങ്ങിപ്പോവുകയാണത്രെ.
അപകടരഹിതമാക്കാനുള്ള നടപടികള്‍ ഈ ആഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധനതുറമുഖത്തിലെ അപകടങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതികള്‍ ഈ ആഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. തുറമുഖത്തെ അപകടരഹിതമാക്കാനുള്ള ഹ്രസ്വകാല പദ്ധതികളാണ് ഈ ആഴ്ച തുടങ്ങുന്നത്. ദീര്‍ഘകാല പദ്ധതിയും നടപ്പാക്കും. മുതലപ്പൊഴിക്കായി ലത്തീന്‍ അതിരൂപത വികാരി ജനറൽ മോണ്‍. യൂജിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള സംഘം തന്നെ വന്നുകണ്ടിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധനത്തിനിടെ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, നേവിയുടെ ഹെലികോപ്റ്റര്‍ എന്നിവയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തിനായി തെരച്ചില്‍ തുടരുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡ് വിഴിഞ്ഞം കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ തമിഴ്നാട് കുളച്ചല്‍ തീരത്തും തിരച്ചില്‍ നടത്തി. അവിടേക്ക് ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കുളച്ചലിലും തിരച്ചില്‍ നടത്തിയത്. നടുക്കലില്‍ തിരച്ചിലിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും ഉപയോഗിച്ചിരുന്നു. ഇത്രയധികം സംവിധാനങ്ങള്‍ ഉപയോഗിച്ച് തഇരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തത് ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ കണ്ണൂരിലെ പുഴയിൽ ജീവൻ നഷ്‌ടമായ രാജേഷിന്‍റെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ രാജേഷിന്‍റെ ഭാര്യയെ ആശ്വസിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

