ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsകൊല്ലം: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്.
കുട്ടിയുടെ മരണത്തിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്തിരുന്നു. കൊല്ലം മാറനാട് സ്വദേശി സജീവിെൻറയും വിനിതയുടെയും ഏകമകള്‍ ആദ്യലക്ഷ്മിയാണ് കഴിഞ്ഞമാസം 25ന് ശസ്ത്രക്രിയക്കിടെ മരിച്ചത്. കുട്ടിക്ക് കാലിന് വളവുണ്ടായിരുന്നത് ശസ്ത്രക്രിയ ചെയ്ത് മാറ്റുന്നതിന് കടപ്പാക്കടയിലെ അനൂപ് ഓര്‍ത്തോ കെയര്‍ സെൻററിലാണ് പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയ നടത്തവെ ഹൃദയാഘാതമുണ്ടായി കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംഭവത്തില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. ഡോക്ടറുടെ ആത്മഹത്യക്കുശേഷം അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്ന് കാട്ടി ആദ്യലക്ഷ്മിയുടെ കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനഫലം വന്നശേഷം മാത്രമേ ചികിത്സാപിഴവ് ഉണ്ടായോ എന്ന് വ്യക്തമാകൂ.