Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയുടെ കണ്ണ് അടിച്ച് പൊട്ടിച്ച് കാഴ്ച നഷ്ടപ്പെടുത്തി; ഭർത്താവിന് ഏഴു വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
കരുനാഗപ്പള്ളി: ഭാര്യയെ ക്രൂരമായി മർദിച്ച് കാഴ്ച നഷ്ടപ്പെടുത്തുകയും ഇടതു കൈപ്പത്തി തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിന് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും.
ഭരണിക്കാവ്, നടയിൽ തെക്കതിൽ, ശ്യാമളയെയാണ് ഭർത്താവ് ഉണ്ണികൃഷ്ണൻ ആചാരി കമ്പിവടി കൊണ്ട് അടിച്ച് വലതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയത്.
കരുനാഗപ്പള്ളി അസി. സെഷൻസ് കോടതി ജഡ്ജ് എസ്.ആർ. സിനിയാണ് ശിക്ഷ വിധിച്ചത്. ശാസ്താംകോട്ട സി.ഐയായിരുന്ന വി.എസ്. പ്രശാന്താണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ എൻ.എസ്. ബൈജു കോടതിയിൽ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

