ഏഴ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്െമൻറുകൾ വെട്ടിക്കുറച്ചു
text_fieldsതിരുവനന്തപുരം: അശാസ്ത്രീയ സമയപ്പട്ടികയുടെ പേരിലെ വഴിമുട്ടിക്കലിനുപിന്നാല െ കേരളത്തിലോടുന്ന ഏഴ് ട്രെയിനുകളിലെ ലേഡീസ്, ജനറൽ കോച്ചുകളടക്കം 11 കമ്പാർട്ട്മെൻറുകൾ റെയിൽവേ വെട്ടിക്കുറച്ചു. സൂചികുത്താനിടമില്ലാത്തവണ്ണമുള്ള ‘ജനറൽ യാത്രകൾ’ ദുസ്സഹമായി തുടരുന്നതിനിടെയാണ് കാരണം വ്യക്തമാക്കാതെയുള്ള ഇൗ കൊലച്ചതി. തിരുവനന്തപുരം-ചെെന്നെ സൂപ്പർ ഫാസ്റ്റ് (12696), ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്(13351), ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്(13352) എന്നീ ട്രെയിനുകളിൽ ഒന്നു വീതവും തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16791), പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവയിൽ മൂന്നു വീതവും ജനറൽ കോച്ചുകളാണ് ഒഴിവാക്കിയത്.
സ്ത്രീസുരക്ഷ സംരംഭങ്ങളെ കുറിച്ച് നിരന്തരം സർക്കുലറുകളിറക്കുന്നതിനിടെയാണ് കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ്(16316), ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്(16315) ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെൻറ് മുറിച്ചുമാറ്റിയത്. മാത്രമല്ല, ഭിന്നശേഷിക്കാർക്കുള്ള ഡിസേബിൾഡ് കോച്ചുകളും ഇൗ ട്രെയിനുകളിൽ കാണാനില്ലെന്ന് യാത്രക്കാർ പറയുന്നു. ടിക്കറ്റ് റിസർവ് ചെയ്യാൻ കഴിയാത്ത സാധാരണയാത്രക്കാരും സീസൺ ടിക്കറ്റുകാരുമാണ് പ്രധാനമായും ജനറൽ കോച്ചുകളെ ആശ്രയിക്കുന്നത്. സാധാരണ 90-100 ഇരിപ്പിടങ്ങളാണ് ജനറൽ കോച്ചുകളിലുള്ളത്. എന്നാൽ, ദിവസവും മൂന്നിരട്ടിയാണ് യാത്രക്കാർ. ശരാശരി ഒരു കമ്പാർട്ട്മെൻറിൽ നിന്നും ഇരുന്നുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം 300 ആയി കണക്കാക്കിയാൽ തന്നെ കോച്ചുകൾ കുറഞ്ഞതോടെ 11 ട്രെയിനുകളിലായി 3300 യാത്രക്കാരാണ് പുറത്തായത്.
ഡിസേബിൾഡ് കോച്ചുകളിലെ കണക്ക് ഇതിനു പുറമെയാണ്. ഇത്രയധികം യാത്രക്കാർ മറ്റ് ജനറൽ കോച്ചുകളിലേക്ക് കടക്കുന്നതോടെ ഇവിടങ്ങളിലെ യാത്രയും ദുഷ്കരവും അപകടകരവുമാകും. ലേഡീസ് കമ്പാർട്ട്മെൻറുകൾ ഒഴിവാക്കിയ കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസിലെ ജനറൽ കോച്ചിൽ ശ്വാസംമുട്ടിയാണ് യാത്ര.താരതമ്യേന ട്രെയിനുകൾ കുറവുള്ള ആലപ്പുഴ വഴി കടന്നുപോകുന്ന ഇൗ ട്രെയിനിൽ തന്നെ കൈവെച്ചത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കായംകുളത്തുനിന്ന് ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന പാസഞ്ചർ കഴിഞ്ഞാൽ പിന്നെയുള്ള ഏക ആശ്രയമാണ് കൊച്ചുവേളി-ബംഗളൂരു ട്രെയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
