Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനി ബസിന് പിന്നിൽ വിദ്യാർഥികളുമായി പോയ ഓ​ട്ടോറിക്ഷ ഇടിച്ച് ഏഴുപേർക്ക് പരിക്ക്

text_fields
bookmark_border
മിനി ബസിന് പിന്നിൽ വിദ്യാർഥികളുമായി പോയ ഓ​ട്ടോറിക്ഷ ഇടിച്ച് ഏഴുപേർക്ക് പരിക്ക്
cancel

തിരുവല്ല: തുകലശ്ശേരി-പുഷ്പഗിരി റോഡിൽ ബോധനക്ക് സമീപം പിന്നിലേക്കെടുത്ത മിനി ബസിന് പിന്നിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

ബസ് മറ്റൊരു റോഡിൽ നിന്നും പിന്നിലേക്ക് എടുക്കവേ തുകലശ്ശേരി -പുഷ്പഗിരി റോഡിലൂടെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർക്കും ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ആറ് വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തിരുവല്ല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seven people were injured when an autorickshaw carrying students hit the back of a mini bus
Next Story