Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​ ഏഴ്​...

കോഴിക്കോട്ട്​ ഏഴ്​ കോവിഡ്​ രോഗികൾ ചികിത്സയിൽ

text_fields
bookmark_border
കോഴിക്കോട്ട്​ ഏഴ്​ കോവിഡ്​ രോഗികൾ ചികിത്സയിൽ
cancel

കോഴിക്കോട്​: ജില്ലയിൽ​ ചികിത്സയിലുള്ള രണ്ട്​ പേർക്ക്​​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ബ്രസീലിൽ നിന്ന്​ ദു ബൈ, ഡൽഹി വിമാനത്താവളങ്ങൾ വഴി കരിപ്പൂരിലിറങ്ങിയ കോഴിക്കോട്​ ജില്ലക്കാരനാണ്​​ രോഗം സ്​ഥിരീകരിച്ച ഒരാൾ​. ഇയാൾ മെഡി.കോളജ്​ ആശുപ​ത്രിയിൽ ചികിത്സയിലാണ്​. രണ്ടാമത്തെയാൾ ഷാർജയിൽ നിന്ന്​ കോഴിക്കോട്​ വിമാനത്താവളത്തിലിറങ്ങിയ കാസർകോട്​ സ്വദേശിയാണ്​.

ഇതോടെ കോഴിക്കോട്​ ജില്ലക്കാരായ രോഗികളുടെ എണ്ണം അഞ്ചായി. രണ്ട്​ കാസർകോട്​ സ്വദേശികൾ ഉൾപെടെ ജില്ലയിൽ ചികിത്സയിലുള്ളത്​ ഏഴ്​ കോവിഡ്​ രോഗബാധിതരാണ്​. കഴിഞ്ഞ ദിവസം കോഴിക്കോട്​ മെഡി. കോളജിൽ കഴിയുന്ന കാസർകോട്​ സ്വദേശിക്കും രോഗം സ്​ഥിരീകരിച്ചിരുന്നു. ഉണ്ണികുളം, വേളം, കിഴക്കോത്ത്​, നാദാപുരം എന്നിവിടങ്ങളില നിന്നുള്ളവരാണ്​ കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി രോഗം സ്​ഥിരീകരിക്കപ്പെട്ടവർ.

ജില്ലയിൽ ചൊവ്വാഴ്​ച 19 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രി ​െഎസൊലേഷൻ വാർഡുകളിലുള്ളവരുടെ എണ്ണം 35 ആയി. 9709 പേരാണ്​ നിലവിൽ മൊത്തം നിരീക്ഷണത്തിലുള്ളത്​. ഇതിൽ 9674 പേർ വീടുകളിലാണ്​ നിരീക്ഷണത്തിൽ കഴിയുന്നത്​.

ഇന്ന്​ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ റൂട്ട്​ മാപ്പ്​
ബ്രസീലിൽ നിന്ന് യാത്ര ആരംഭിച്ചു ദുബൈ വഴി മാർച്ച്​ 21ന്​ രാവിലെ 8 ന് ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്തി. ഒരു ദിവസം വിമാനത്താവളത്തിൽ തന്നെ തങ്ങി. പിറ്റേദിവസം രാവിലെ 8.20 നുള്ള എയർ ഇന്ത്യയുടെ AI 425 (ഡൽഹി-കരിപ്പൂർ) വിമാനത്തിൽ രാവിലെ 11.30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. എയർപോർട്ടിലെ മെഡിക്കൽ പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റി.

ചൊവ്വാഴ്​ച കോവിഡ് 19 സ്ഥിരീകരിച്ച കാസർഗോട്​ സ്വദേശി മാർച്ച് 23 നുള്ള എയർ അറേബ്യ എയർലൈൻസിൽ (G9 454) ഷാർജയിൽ നിന്ന്​ കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ രാവിലെ 3.00 മണിക്ക് എത്തി. വിമാനത്താവളത്തിൽ നിന്ന് ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി. നാലുമണിയോടെ റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനകൾക്കുശേഷം ആംബുലൻസിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskozhikode News
News Summary - seven patients are hospitalised in kozhikode district
Next Story