Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 9:15 AM GMT Updated On
date_range 12 April 2022 9:40 AM GMTകയ്പമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്
text_fieldsതൃശൂർ: ദേശീയപാത 66 കയ്‌പമംഗലം പനമ്പിക്കുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞടക്കം ഏഴ് പേർക്ക് പരിക്ക്. എറണാകുളം എടപ്പള്ളി സ്വദേശികളായ അനുപമ വീട്ടിൽ പ്രവീൺ (38), ഭാര്യ അഞ്ജു (29), മകൻ ഏഴ് മാസം പ്രായമുള്ള വിഹാൻ, പ്രവീണിൻ്റെ മാതാവ് പ്രസന്ന (60), അഞ്ജുവിൻ്റെ മാതാപിതാക്കളായ ജയശ്രീ (52), മുരളി (62), സഹോദരി അനു മുരളി (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ എ.ആർ മെഡിക്കൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിൽ പോയി മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂരിൽ നിന്നും കണ്ണൂരിലെ ഇരുട്ടിയിലേക്ക് പോവുകയായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
Next Story