Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊക്കയാറിൽ...

കൊക്കയാറിൽ ഉ​രു​ൾ​പൊ​ട്ടിയെത്തിയപ്പോൾ​ മണ്ണിലമർന്നത്​ ഏഴു വീടുകൾ

text_fields
bookmark_border
debris
cancel
camera_alt

കൊക്കയാർ പൂവഞ്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ഓ​ട്ടോറിക്ഷകൾ. ഇതിലൊരു ഓ​ട്ടോറിക്ഷയിലാണ്​ ഇനിയും കണ്ടെത്താനുള്ള സച്ചു ഷാഹുൽ ദുരന്തസമയത്ത്​ ഇരുന്നിരുന്നത്​

കൊ​ക്ക​യാ​ർ: കൊ​ക്ക​യാ​റി​ൽ മ​ണ്ണി​ന​ടി​യി​ലാ​യ​ത്​ ഏ​ഴു വീ​ടു​ക​ൾ. ക​ല്ലേ​പ്പാ​ലം -പൂ​വ​ഞ്ചി നാ​ര​കം​പു​ഴ റോ​ഡി​െൻറ മു​ക​ളി​ലെ​ മൂ​ന്നു​വീ​ടും താ​ഴ​ത്തെ നാ​ലു​വീ​ടും ആ​ണ്​ ഒ​ലി​ച്ചു​പോ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ടെ​ക്​​നി​ക്ക​ൽ സ്​​കൂ​ളി​ലെ സൂ​പ്ര​ണ്ട്​ ഉ​മ്മ​ൻ മാ​ത്യു, ബ​ന്ധു സി.​െ​ജ. ജോ​സ​ഫ്, പു​തു​പ്പ​റ​മ്പി​ൽ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​യി​രു​ന്നു​ മു​ക​ളി​ൽ​. ചി​റ​യി​ൽ ഷാ​ജി, ക​ല്ലു​പു​ര​ക്ക​ൽ ന​സീ​ർ, ടി.​എ​ൻ. ശ​ശി​ധ​ര​​ൻ എ​ന്നി​വ​രു​ടെ വീ​ട്​ താ​ഴെ​യും. ഉ​മ്മ​ൻ മാ​ത്യു​വി​െൻറ ര​ണ്ടാ​മ​ത്തെ വീ​ടും ഒ​ലി​ച്ചു​പോ​യി.

മു​ക​ളി​ൽ​നി​ന്ന്​ സെ​ക്ക​ൻ​ഡു​ക​ൾ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ ഉ​രു​ൾ​പൊ​ട്ടി ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തോ​ളം​ താ​ഴേ​ക്ക്​ ഒ​ഴു​കി കൊ​ക്ക​യാ​റി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ശ​ശി​ധ​ര​െൻറ ത​റ​വാ​ടു​വീ​ടാ​ണ്​ ത​ക​ർ​ന്ന​ത്. മ​ക​െൻറ പു​തി​യ വീ​ട്​ തൊ​ട്ട​ടു​ത്ത്​ പ​ണി​തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​വീ​ടി​നു ചു​റ്റും മ​ര​ങ്ങ​ളും ക​ല്ലും ച​ളി​യും നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും നാ​ശ​ന​ഷ്​​ട​ങ്ങ​ളി​ല്ല. ഷാ​ജി​യു​ടെ വീ​ടാ​ണ്​ ആ​റി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു വീ​ട്ടി​ലെ അ​ഞ്ചു​പേ​രും മ​റ്റു ര​ണ്ടു വീ​ടു​ക​ളി​ൽ​നി​ന്ന്​ ഓ​രോ​രു​ത്ത​രു​മാ​ണ്​ മ​രി​ച്ച​ത്.

Show Full Article
TAGS:heavy rain debris flow 
News Summary - Seven houses were washed away in Kokkayar
Next Story