തൊടുപുഴ: മാധ്യമ പ്രവർത്തകനെ മർദിച്ച കേസിൽ ഏഴു പ്രതികൾ പിടിയിൽ. ശാസ്താംപാറ പുലിപ്പറമ്പില്‍ ബിപിന്‍ (27), നെയ്യശേരി കീഴേപുരയ്ക്കല്‍ അര്‍ജുന്‍ അജി (21), ഏഴല്ലൂര്‍ പെരുമ്പാറയില്‍ ഷെമൻറ് (19), ശാസ്താംപാറ കൂറ്റോലിക്കല്‍ ശ്യാം (21) നെയ്യശേരി കാനത്തിൽ ആരോമല്‍ (21), കാരിക്കോട് കാരകുന്നേല്‍ ഷിനില്‍ (23) ഏഴല്ലൂര്‍ പെരുമ്പാറയില്‍ ഫ്ലമെൻറ് (18) എന്നിവരാണ് പിടിയിലായത്. ഒളിവിലിരുന്ന പ്രതികളെ സൈബര്‍ സെല്ലിെൻറ സഹായത്തോടെയാണ് കരിമണ്ണൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 31ന് രാത്രി 10നാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ജനയുഗം ജില്ല ലേഖകന്‍ ജോമോന്‍ വി. സേവ്യറിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോമോൻ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സയിലാണ്.
വണ്ണപ്പുറം അമ്പലപ്പടിയില്‍നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് കരിമണ്ണൂര്‍ പൊലീസ് പറഞ്ഞു. പ്രതികള്‍ വണ്ണപ്പുറത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു. പൊലീസാണെന്ന് മനസ്സിലായ പ്രതികളില്‍ രണ്ടുപേര്‍ ഓടിരക്ഷെപ്പടാൻ ശ്രമിച്ചതോടെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. സി.പി.ഒ ജോബിന്‍ കുര്യന്‍, എ.എസ്.ഐ ബിജു, അജിന്‍സ്, സി.പി.ഒ വിജയാനന്ദ് എന്നിവർ നേതൃത്വം നൽകി.