നാല് മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ
text_fieldsമലപ്പുറം: കഴിഞ്ഞ നാല് മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും. ഇതിനായി 1893.02 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സഹകരണ സംഘങ്ങൾ വഴി ഗുണഭോ ക്താക്കൾക്ക് നേരിട്ട് ലഭിക്കുന്ന പെൻഷൻ തുകയാണ് ബുധനാഴ്ച മുതൽ വിതരണം ചെയ്യ ുക. ബാങ്ക് മുഖേന ലഭിക്കുന്നവർക്ക് അടുത്ത തിങ്കളാഴ്ച മുതലാണ് അക്കൗണ്ടുകളിലേക്ക് എത്തുക.
ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ വരെയുള്ള നാല് മാസത്തെ പെൻഷനാണ് നൽകുന്നത്. ക്രിസ്മസിന് മുന്നോടിയായി വിതരണം പൂർത്തിയാക്കാനാണ് ശ്രമം. അതേസമയം, പലയിടങ്ങളിലും ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വിതരണം ഇേപ്പാഴും നടക്കുന്നുണ്ട്. അനർഹർ പട്ടികയിൽ ഉൾപ്പെെട്ടന്ന് പറഞ്ഞ് കുറേ പേരുടെ പെൻഷൻ തടഞ്ഞിരുന്നു.
വ്യാപക പരാതിയെ തുടർന്ന് വിഷയം അന്വേഷിക്കാൻ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് വിതരണം പുനരാരംഭിച്ചത്. 1893 കോടിയിൽ 1520 കോടി സ്റ്റേറ്റ് സോഷ്യൽ െസക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് മുഖേന സമാഹരിച്ചതാണ്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന 976 കോടി പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം എസ്.ബി.െഎ അക്കൗണ്ടിലേക്കും നേരിട്ട് വീടുകളിൽ വിതരണത്തിനാവശ്യമായ 916.88 േകാടി വെള്ളയമ്പലം സബ് ട്രഷറിയിലെ സാമൂഹിക സുരക്ഷ പെൻഷൻ അക്കൗണ്ടിലേക്കും മാറ്റാനും അനുമതിയായി. കർഷക തൊഴിലാളി പെൻഷൻ, വാർധക്യകാല പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ, വിധവ പെൻഷൻ, വികലാംഗ െപൻഷൻ എന്നിവയാണ് നൽകുക. 2,400 മുതൽ 4,400 വരെയാണ് പെൻഷൻ തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
