പരിസ്ഥിതിലോല പ്രദേശത്തെ ജനവാസമേഖല: അതിര്‍ത്തി വനമായി കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം
text_fieldsതിരുവനന്തപുരം: പരിസ്ഥിതിലോല മേഖല പരിധിയിലെ ജനവാസ മേഖല ഒഴിവാക്കുന്നതിനായി അതിര്‍ത്തി വനമായി കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് പരിസ്ഥിതി വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട അതിര്‍ത്തി വേര്‍തിരിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം.
സംസ്ഥാനത്തെ 123 വില്ലേജുകളിലായാണ് പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ജനവാസ മേഖലകളില്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി നിശ്ചയിച്ച പ്രദേശങ്ങളെ ഒഴിവാക്കാന്‍ ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. ഇതുകൂടി പരിശോധിച്ചുവേണം റിപ്പോര്‍ട്ട് നല്‍കാനെന്നും നിര്‍ദേശിക്കുന്നു. 11 ജില്ലകളിലെ 123 വില്ലേജുകളിലാണ് ഇ.എസ്.എ അതിര്‍ത്തി നിര്‍ണയിക്കേണ്ടത്.
റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചാല്‍ മലയോരമേഖലക്ക് ആശ്വാസമാകും. കലക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതി വകുപ്പു ക്രോഡീകരിച്ച് വനം, റവന്യൂ വകുപ്പുകള്‍ക്ക് കൈമാറും. ഇവരുടെ കൂടി റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാകും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

