ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് പിൻവലിക്കണം –സെറ്റ്കോ
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള ഓർഡിനൻസ് പിൻവലിച്ച് സർക്കാർ ജീവനക്കാരുമായി ചർച്ച നടത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചർച്ചനടത്തി വ്യവസ്ഥകളിൽ സമവായമുണ്ടാക്കിയാൽ എല്ലാ ജീവനക്കാരും സഹകരിക്കാൻ തയാറാണ്.
അല്ലാത്തപക്ഷം നിയമ പോരാട്ടം തുടരുമെന്നും സെറ്റ്കോ അംഗ സംഘടനാ നേതാക്കളായ അബ്ദുല്ല വാവൂർ, കരീം പടുകുണ്ടിൽ (കെ.എസ്.ടി.യു), എ.എം. അബൂബക്കർ, സിബി മുഹമ്മദ് (എസ്.ഇ.യു), കെ.ടി. അബ്ദുൽ ലത്തീഫ്, സി.ടി.പി. ഉണ്ണിമൊയ്തീൻ (കെ.എച്ച്.എസ്.ടി.യു), എം.വി. അലിക്കുട്ടി, ടി.പി. അബ്ദുൽ ഹഖ് (കെ.എ.ടി.എഫ്), പ്രഫ. പി.എം. സലാഹുദ്ദീൻ, ഡോ. നൂറുൽ അമീൻ (സി.കെ.സി.ടി), ഇസ്മായിൽ സേട്ട്, ഹമീം മുഹമ്മദ് (എസ്.ജി.ഒ.യു), കണ്ണിയൻ മുഹമ്മദലി, സലിം എടക്കര (കെ.എ.സി.എം എസ്.എ), വി.പി. മുഹമ്മദ് ഇസ്മായിൽ, മുജീബ് പുത്തലത്ത് (എസ്.യു.ഇ) എന്നിവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.