ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യ മത്സര വിജയികള്‍ക്ക് പൊലീസ് ഇൻസ്പെക്ടറായി നിയമനം നൽകാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശൻ, ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനമാണ് സ്റ്റേ ചെയ്തത്. പൊലീസ് നാലാം ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർ പി.ജെ. ബിജുമോനാണ് നിയമനം ചോദ്യം ചെയ്ത് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഹരജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാറിനും സംസ്ഥാന പൊലീസ് മേധാവിക്കും ബറ്റാലിയൻ എ.ഡി.ജി.പിക്കും നോട്ടീസ് അയച്ചു. ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. കീഴ്വഴക്കങ്ങള്‍ ലംഘിച്ചുള്ള കായിക നിയമനം പൊലീസിലെ സീനിയോറിറ്റി തന്നെ കാര്യമായി ബാധിക്കുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

