സംസ്ഥാന സർക്കാറിന് തിരിച്ചടി; യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഉത്തരവ്
text_fieldsന്യൂഡൽഹി: ഡി.ജി.പി യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്. കേന്ദ്ര നിയമനത്തിന് ആവശ്യമായ സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം നൽകണമെന്നാണ് ഉത്തരവ്. സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംസ്ഥാന സർക്കാറിനെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തവ്.
വിജിലൻസ് ക്ലിയറൻസ് സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യോഗേഷ് ഗുപ്ത നൽകിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. കേന്ദ്രസർവീസിലേക്ക് പോകാനുള്ള താൽപര്യം യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ കണ്ട് പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവരൊന്നും ഇത് അംഗീകരിച്ചിരുന്നില്ല.
സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന യോഗേഷ് ഗുപ്തയ്ക്ക് മൂന്ന് വര്‍ഷത്തിനിടെ ഏഴ് സ്ഥലംമാറ്റമാണ് ലഭിച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് റോഡ് സുരക്ഷാ കമ്മിഷണറാക്കിയുള്ള ഉത്തരവ്.
2022ല്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബവ്‌റിജസ് കോര്‍പറേഷന്‍ എം.ഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനല്‍ ഡയറക്ടര്‍ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടര്‍, സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ.ഡി.ജി.പി, ബവ്‌റിജസ് കോര്‍പറേഷന്‍ എം.ഡി, വിജിലന്‍സ് മേധാവി, അഗ്‌നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

