Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക തട്ടിപ്പ്:...

സാമ്പത്തിക തട്ടിപ്പ്: മെന്‍റലിസ്റ്റ് ആദിക്കും ജിസ് ജോയിക്കും തിരിച്ചടി, കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി ഹൈകോടതി

text_fields
bookmark_border
സാമ്പത്തിക തട്ടിപ്പ്: മെന്‍റലിസ്റ്റ് ആദിക്കും ജിസ് ജോയിക്കും തിരിച്ചടി, കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി ഹൈകോടതി
cancel

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ ജിസ് ജോയിയും മെന്‍റലിസ്റ്റ് ആദിയും സമർപ്പിച്ച ഹരജി തള്ളി ഹൈകോടതി. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്‍റെ പേരിൽ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസ് റദ്ദാക്കണെമെന്ന് ആവശ‍്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹരജിയാണ് തള്ളിയത്. കേസ് ഒത്തുതീർപ്പാക്കാന്‍ താത്പര്യമില്ലെന്ന പരാതിക്കാരന്‍റെ തീരുമാനത്തിന് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടൽ.

ഇന്‍സോംനിയ മെന്‍റലിസം പരിപാടിയിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ നിക്ഷേപത്തുകയും ലാഭവിഹിതവും നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും എന്നാൽ ഇത് ലംഘിച്ചുവെന്നും ആരോപിച്ച് കൊച്ചി മറൈന്‍ ഡ്രൈവ് സ്വദേശി വി.ജെ മാത്യുവാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മെന്‍റലിസ്റ്റ് ആദി എന്നറിയപ്പെടുന്ന ആദർശിനെ ഒന്നാം പ്രതിയാക്കി എറണാകുളം സെന്‍ട്രൽ പൊലീസ് കേസെടുത്തു. ജിസ് ജോയിയെ കൂടാതെ മറ്റ് രണ്ട് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസിൽ വിട്ടുവീഴ്ചയില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരന്‍റെ അഭിഭാഷക പൂജ സതീഷ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochifinancial fraudJis JoyHighCourt of KeralaMentalist Adi
News Summary - Financial fraud case: Setback for Mentalist Aadi and Jis Joy, High Court dismisses plea to quash the case
Next Story