കേരള വി.സിക്ക് തിരിച്ചടി; വിദ്യാർഥി യൂനിയന് കാലാവധി പൂർത്തിയാകും വരെ തുടരാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേരള സർവകലാശാല വിദ്യാർഥി യൂനിയന് കാലാവധി പൂർത്തിയാകും വരെ തുടരാമെന്ന് ഹൈകോടതി. യൂനിയൻ അസാധുവാക്കിയ വൈസ് ചാൻസലറുടെ നടപടിയിൽ ഇടപെട്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്. കാലാവധി തീരും വരെ യൂനിയൻ മുൻകൂട്ടി നിശ്ചയിച്ച യുവജനോത്സവം അടക്കം പരിപാടികൾ നടത്താമെന്നും കോടതി വ്യക്തമാക്കി.
ഇതിന് അനുവദിച്ച ഫണ്ടും കൈമാറണം. നടപടിയിൽ വി.സിയുടെ വിശദീകരണം തേടി നോട്ടിസ് നൽകാനും ഉത്തരവായി. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂനിയന്റെ ചെയർപേഴ്സൺ എസ്. അശ്വിൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. നിലവിലുള്ള യൂനിയന് ഫെബ്രുവരി 26 വരെ കാലാവധിയുണ്ട്.
27ന് പുതിയ യൂനിയൻ നിലവിൽ വരും. വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നാണ്10ന് യൂനിയനെ അസാധുവാക്കി വി.സി ഉത്തരവിറക്കിയത്. യു.യു.സിമാരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

