നഗര പരിധിയിലെ ദേശീയപാതാ സർവീസ് റോഡുകൾ ഇന്നുമുൽ വൺവേ
text_fieldsകോഴിക്കോട്: നഗരപരിധിയിലെ ദേശീയപാതാ സർവീസ് റോഡുകൾ വൺവേ സംവിധാനത്തിലേക്ക് മാറ്റുന്നു. ആദ്യഘട്ടമായി ഇന്നു മുതൽ മലാപ്പറമ്പിന് സമീപം പാച്ചാക്കിൽ ജങ്ഷൻ മുതൽ തൊണ്ടയാട് ജങ്ഷൻ വരെ സർവീസ് റോഡിൽ വൺവേ ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
ചേവരമ്പലം, കുടിൽതോട് ഭാഗത്ത് നിന്നു മലാപ്പറമ്പ് ഭാഗ ത്തേക്ക് പോകേണ്ട ബസ് ഒഴി കെയുള്ള വാഹനങ്ങൾ നേതാജി ജങ്ഷൻ, കുടിൽതോട് ജങ്ഷൻ വഴി തൊണ്ടയാട് ജങ്ഷൻ സമീപത്തെ യു ടേൺ വഴി മലാപ്പറമ്പ് ഭാഗത്തേക്ക് പോകണം.
നിലവിൽ മെഡിക്കൽ കോളജിൽ നിന്നു ചേവരമ്പലം വഴി വരുന്ന ബസുകൾക്ക് പാച്ചാക്കിൽ ജങ്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞു സർവീസ് റോഡു വഴി മലാപ്പറമ്പ് വഴി പോകാം.
നഗരത്തിൽ നിന്നു ചേവരമ്പലം ഭാഗത്തേക്കുള്ള ബസ് ഒഴി കെയുള്ള വാഹനങ്ങൾ മലാപ്പറമ്പ് വഴിയോ, കോട്ടൂളി, പനാത്തുതാഴം, നേതാജി നഗർ, മലാപ്പറമ്പ് ജങ്ൻ വഴിയോ ചേവരമ്പലത്തേക്ക് എത്തണം.
നഗരത്തിൽ ട്രാഫിക് പരിഷ്‌ക രണം ഏർപ്പെടുത്തുന്നതിനായി നഗരപരിധിയിൽ 100 ട്രാഫിക് വൊളണ്ടിയർമാരെ നിയമിക്കുന്നുണ്ട്. പരിശീലനം പൂർത്തിയായ 10 പേർ ഇന്നു മുതൽ ഗതാഗത നിയന്ത്രണത്തിന് ഇറങ്ങും. നഗര പരിധിയിലെ റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് താൽപര്യമുള്ളവർക്ക് ട്രാഫിക് വാർഡൻ സർവീസിൽ വേതനത്തോടെ അവസരമുണ്ടാവും. താൽപര്യമുള്ളവർക്ക് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് ഓഫിസുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

