സെര്വര് തകരാര്; രജിസ്ട്രാർ ഓഫീസുകളില് രജിസ്ട്രേഷന് നിലച്ചു
text_fieldsതിരുവനന്തപുരം: സെര്വര് തകരാര് മൂലം സംസ്ഥാനത്ത് സബ് രജിസ്ട്രാർ ഓഫീസുകളില് ഭൂമികൈമാറ്റ രജിസ്ട്രേഷന് നിലച്ചു. വിവിധ സബ് രജിസ്ട്രാർ ഓഫിസുകളിലായി വ്യാഴാഴ്ച രാവിലെ മുതല് പതിനായിരത്തോളം പേരാണ് ആധാര രജിസ്ട്രേഷന് നടത്താനാകാതെ മടങ്ങിയത്. ഭൂമി കൈമാറ്റത്തിനായി ഭൂവുടമയും വാങ്ങുന്നവരും പണം കൈമാറി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ചശേഷമാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. ബാധ്യത സര്ട്ടിഫിക്കറ്റ്, പകര്പ്പ്, പ്രത്യേക വിവാഹ രജിസ്ട്രേഷന് എന്നിവക്കായി ഫീസടക്കാനും സാധിക്കുന്നില്ല.
ആധാര രജിസ്ട്രേഷനായി ഓണ്ലൈനിൽ അടച്ച പണം അക്കൗണ്ടില്നിന്ന് പോയിട്ടും വീണ്ടും അടക്കാൻ നിർദേശം ലഭിച്ചെന്നും പരാതിയുണ്ട്. അപേക്ഷ നല്കി പണം അടച്ചവർ സര്ട്ടിഫിക്കറ്റുകളുടെ പുരോഗതി പരിശോധിക്കുമ്പോള് വീണ്ടും അടക്കാനുള്ള സന്ദേശമാണ് ലഭിക്കുന്നത്. സെര്വര് തകരാറിനെ തുടര്ന്ന് ആധാരം, ഇ-ഗഹാന് രജിസ്ട്രേഷന്, ബാധ്യത സര്ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്പ്പ്, വിവാഹ രജിസ്ട്രേഷന് തുടങ്ങി സബ് രജിസ്ട്രാർ ഓഫിസുകള് വഴിയുള്ള സേവനങ്ങള് പൂര്ണമായും നിലച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

