സെർവർ പണിമുടക്കി; റേഷൻ വിതരണം നിലച്ചു, തകരാർ കണ്ടെത്താനായില്ല
text_fieldsതൃശൂർ: െസർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ചൊവ്വാഴ്ച മുതൽ തുടങ്ങിയ തകരാറുമൂലം ഇ-പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതിനാൽ അധിക അരി വിതരണം അടക്കം തടസ്സപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ബുധനാഴ്ച ൈവകീട്ട് നാല് മുതൽ കടകളടച്ച് പ്രതിഷേധിച്ചു. വ്യാഴാഴ്ച ൈവകീട്ട് നാല് വരെ കടകൾ അടച്ചിടും. ഇൗ സമയത്തിനകം പ്രശ്നം പരിഹരിച്ച് വിതരണം സുഗമമാക്കണമെന്നാണ് ആവശ്യം.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് സെര്‍വര്‍ തകരാറിലായത്. ഇതോടെ റേഷന്‍ വാങ്ങാനെത്തിയവർ മടങ്ങേണ്ട അവസ്ഥയുണ്ടായി. ആറിന് പ്രവർത്തനക്ഷമമായെങ്കിലും വീണ്ടും നിശ്ചലമായി. റേഷൻ വാങ്ങാൻ എത്തിയവരോട് ബുധനാഴ്ച രാവിലെ വരാൻ ആവശ്യപ്പെട്ടു. എന്നാൽ രാവിലെ എട്ട് മുതൽ പത്ത് വരെ പ്രവർത്തനക്ഷമമായ സെർവർ വീണ്ടും പണിമുടക്കി. ഇൗ സമയം ഒരു ലക്ഷത്തിൽ അധികം പേർ റേഷൻ വാങ്ങിയതായി അധികൃതർ വ്യക്തമാക്കി. പിന്നീട് വിതരണം നടത്താനായില്ല. പിന്നാെല പല കടകളിലും റേഷൻവാങ്ങാൻ എത്തിയവരുടെ നീണ്ട നിരയായി. സാധനങ്ങള്‍ കൊടുക്കാന്‍ കഴിഞ്ഞതുമില്ല.
തുടർന്ന് പലയിടത്തും കാർഡ് ഉടമകൾ കടയുടമകളോടു തട്ടിക്കയറിയത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെയാണ് റേഷൻകട അടയ്ക്കാൻ റേഷൻകട സംഘടനകൾ സംയുക്ത തീരുമാനം എടുത്തത്. സംസ്ഥാനത്തെ പതിനാലായിരത്തിലേറെ റേഷൻ കടകളും ഫുഡ് കോർപറേഷൻ സംഭരണശാലകളും താലൂക്ക്, ജില്ല പൊതുവിതരണവകുപ്പ് ഓഫിസുകളും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഇ-പോസ് മെഷീനുകളും കമ്പ്യൂട്ടർ ശൃംഖലയും തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ സ്ഥാപിച്ച സെർവറിെൻറ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
ഇത് ഇടക്കിടെ പണിമുടക്കും. കടക്കാരും കാർഡ് ഉടമകളും തമ്മിൽ ഇതിെൻറ പേരിൽ സംഘർഷം പതിവാണ്. മൂന്നുമാസം മുമ്പ് പൊതുവിതരണ വകുപ്പ് അഞ്ചരക്കോടി െചലവിട്ട് പുതിയ സെർവർ വാങ്ങിയെങ്കിലും പ്രവർത്തനസജ്ജമല്ല. സംസ്ഥാന ഡാറ്റ സെൻറർ പ്രശ്നം പഠിക്കുകയാെണന്നും ഇതുവെര കണ്ടെത്തിയിട്ടിെല്ലന്നും അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. സോഫ്റ്റ്വെയർ തയാറാക്കിയ എൻ.െഎ.സിയും തകരാർ പരിഹരിക്കാൻ രംഗത്തുണ്ട്.
അതേസമയം, സെപ്റ്റംബറിലെ റേഷൻ വിതരണം ഒക്ടോബർ ആറുവരെ ദീർഘിപ്പിച്ച് ഭക്ഷ്യമന്തിയുടെ ഒാഫിസ് ഉത്തരവിറക്കി. സാങ്കേതിക തകരാർ മൂലം ഇ-പോസ് മെഷീനിൽ റേഷൻ വിതരണം തടസ്സപ്പെട്ടത് ബുധനാഴ്ച വൈകീട്ട് നാേലാടെ പരിഹരിച്ചു. 2.60 ലക്ഷം കാർഡുടമകൾ ബുധനാഴ്ച റേഷൻ വാങ്ങി. ഇതുവരെ സെപ്റ്റംബറിലെ 40.68 ലക്ഷം പേർ വാങ്ങി. പുതിയ സർവറിൽ വിവര കൈമാറ്റം തുടങ്ങി. ഒരാഴ്ചക്കുള്ളിൽ വിവര കൈമാറ്റം പൂർത്തീകരിക്കും-ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
