Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​പുട്​നിക്​ വാക്​സിൻ...

സ്​പുട്​നിക്​ വാക്​സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർമ്മിക്കും

text_fields
bookmark_border
സ്​പുട്​നിക്​ വാക്​സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർമ്മിക്കും
cancel

ന്യൂഡൽഹി: റഷ്യൻ വാക്​സിനായ സ്​പുട്​നിക്കിന്‍റെ നിർമാണം സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നടത്തും. സെപ്​തംബർ മുതൽ നിർമാണം ആരംഭിക്കുമെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ അറിയിച്ചു. ഇന്ത്യയിൽ പ്രതിവർഷം 300 മില്യൺ ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ നിർമ്മിക്കാനാണ്​ പദ്ധതിയെന്ന്​ റഷ്യൻ ഡയറക്​ട്​ ഇൻവെസ്റ്റ്​മെന്‍റ്​ ഫണ്ട്​ വ്യക്​തമാക്കി. വാക്​സിൻ സാ​ങ്കേതികവിദ്യ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്​ കൈമാറിയിട്ടുണ്ട്​. ആദ്യ ബാച്ച്​ വാക്​സിൻ സെപ്​തംബറിൽ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

റഷ്യൻ ഡയറക്​ട്​ ഇൻവെസ്റ്റ്​മെന്‍റുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അദർ പൂനാവാലെ പറഞ്ഞു. ഉയർന്ന രോഗപ്രതിരോധ ശേഷിയും സുരക്ഷയുമുള്ള സ്​പുട്​നിക്​ വാക്​സിൻ രാജ്യത്തെ പരമാവധി ജനങ്ങൾക്ക്​ ലഭ്യമാക്കുകയാണ്​ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്​പുട്​നിക്​ വാക്​സിന്​ 91.6 ശതമാനം ഫലപ്രാപ്​തിയുണ്ടെന്നാണ്​ നിർമ്മാതാക്കളുടെ അവകാശവാദം. ഇന്ത്യയെ കൂടാതെ ദക്ഷിണകൊറിയ, അർജന്‍റീന തുടങ്ങിയ രാജ്യങ്ങളും സ്​പുട്​നിക്​ വാക്​സിൻ നിർമ്മിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sputnik V
News Summary - Serum Institute To Produce Sputnik V From September, Says Russian Maker
Next Story