Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിസൈഡിങ്​...

പ്രിസൈഡിങ്​ ഓഫിസറുടേത്​ ഗുരുതര പിഴവെന്ന്​ കലക്​ടറുടെ റിപ്പോർട്ട്​

text_fields
bookmark_border
fake-vote
cancel

കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പി​​െൻറ വോട്ടെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നു വെന്ന ആരോപണത്തിൽ പ്രിസൈഡിങ്​ ഓഫിസറുടേത്​ ഗുരുതര പിഴവെന്ന്​ കലക്​ടറുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ്​ കണ്ണൂർ ജില്ല കലക്ടര്‍ മീര്‍ മുഹമ്മദലി പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് സമർപ്പിച്ചത്​. പ്രശ്നം ​ശ്രദ്ധയിൽപെ​ട്ടെങ്കിൽ അത്​ പ്രി​ൈസഡിങ്​ ഓഫിസറുടെ ഡയറിയിൽ രേഖപ്പെടുത്തണമായിരുന്നു. എന്നാൽ, അതുണ്ടായില്ലെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റര്‍ സ്​ഥിരീകരിച്ചതായി റി​േപ്പാർട്ടിൽ വ്യക്​തമാക്കുന്നു. കണ്ണൂർ പിലാത്തറയിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട്​ നടന്ന ദൃശ്യങ്ങൾ ശനിയാഴ്​ചയാണ്​ പുറത്തുവന്നത്​. തുടർന്ന്​ ചീഫ്​ ഇലക്​ടറൽ ഓഫിസർ റിപ്പോർട്ട്​ തേടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsloksabha election 2019fake votebogus votepresiding officer
News Summary - serious mistake made by presiding officer; district collector's report -kerala news
Next Story