Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലാത്സംഗ കേസ്: എൽദോസ്​...

ബലാത്സംഗ കേസ്: എൽദോസ്​ കുന്നപ്പിള്ളിക്കെതിരെ ഗൗരവ അന്വേഷണം, നടപടി -മുഖ്യമന്ത്രി

text_fields
bookmark_border
ബലാത്സംഗ കേസ്: എൽദോസ്​ കുന്നപ്പിള്ളിക്കെതിരെ ഗൗരവ അന്വേഷണം, നടപടി -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: എൽദോസ്​ കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയിൽ ഗൗരവമായ അന്വേഷണവും നടപടികളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗരവമായ പരാതിയാണ്​ വന്നത്​. പരാതിയിൽ ഗൗരവമുള്ള നിലപാട്​ തന്നെ സർക്കാർ സ്വീകരിക്കും. പാർട്ടിയുടെ കാര്യം അവർ തീരുമാനിക്കേണ്ടതാണ്​. എന്തുകൊണ്ട്​ തീരുമാനം എടുക്കാനാകുന്നില്ല എന്ന്​ മനസ്സിലാക്കാൻ വിഷമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴ്​ ആവശ്യങ്ങളിൽ ആറിലും തീരുമാനമായിരുന്നു. വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന ഒറ്റക്കാര്യത്തിലാണ്​ തീരുമാനം ആകാതിരുന്നത്​. തീരുമാനങ്ങളിലേക്ക്​ എത്തുകയില്ല എന്നതാണ്​ നടന്ന ചർച്ചയുടെ അനുഭവം. തീരുമാനം ആകുന്നുവെന്ന നില ചർച്ചയിലുണ്ടാവുകയും പിന്നീട്​ സമരം തുടരുക എന്ന നിലയുമാണ്​ ഉണ്ടാകുന്നത്​. ന്യായമായ നിലയല്ല ഇക്കാര്യത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eldhose KunnappillyPinarayi VijayanVizhinjam Protest
News Summary - Serious investigation and action will take against Eldos Kunnappilly in Rape case says Chief Minister
Next Story