Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൻസസ് രണ്ടാംഘട്ട ചോദ്യാവലിയിൽ ഗുരുതര അപാകത; ഒ.ബി.സിക്ക് പ്രത്യേക കോളം അനുവദിക്കണമെന്നും മെക്ക

text_fields
bookmark_border
Population Census
cancel

കൊച്ചി: ദേശീയ സെൻസസിന്റെ ഭാഗമായി 2026 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന സെൻസസ് രണ്ടാംഘട്ടത്തിൽ കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്ന 40 ഇന ചോദ്യാവലിയിൽ ഗുരുതര അപാകതയുണ്ടെന്ന് മെക്ക സംസ്ഥാന കമ്മിറ്റി. നിലവിലുള്ള 40 ഇന ചോദ്യാവലിയിൽ എസ്.ടി/എസ്.ടി വിഭാഗങ്ങൾക്ക് പ്രത്യേക കോളം ഉണ്ടെങ്കിലും രാജ്യത്തെ 60 ശതമാനത്തോളം വരുന്ന ഒ.ബി.സി വിഭാഗത്തിന് പ്രത്യേക കോളം ഇല്ല. ഇത് ഭരണഘടനാ തത്വങ്ങൾക്കും സാമൂഹികനീതിക്കും എതിരാണെന്നും മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി പറഞ്ഞു.

ഈ സാഹചര്യത്തിൽ ജാതി സെൻസസ് ചോദ്യാവലി പരിഷ്കരിക്കണം, ഒ.ബി.സിക്ക് പ്രത്യേകമായി 41-ാമത്തെ കോളമായി OBC/SEBC കോളം ചേർക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. ഈ ആവശ്യം ഉന്നയിച്ച് ദേശീയ ഒ.ബി.സി ഫെഡറേഷൻ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഹരജി പരിഗണിച്ച സുപ്രീം കോടതി, ഈ ആവശ്യം രജിസ്ട്രാർ ജനറൽ ഓഫ് സെൻസസ് ആൻഡ് സെൻസസ് കമീഷണർ മുമ്പാകെ ഉന്നയിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, സെൻസസ് കമീഷണർ എന്നിവർക്ക് വിശദമായ നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അലി അറിയിച്ചു.

ഒ.ബി.സി വിഭാഗങ്ങളുടെ യഥാർഥ ജനസംഖ്യ കണക്കുകൾ പുറത്തുവരുന്നത് രാജ്യത്തെ സംവരണ നയങ്ങൾ, ക്ഷേമ പദ്ധതികൾ, ബജറ്റ് വിഹിതം, വിഭവ വിതരണം എന്നിവ ശാസ്ത്രീയമായി നടപ്പാക്കാൻ അനിവാര്യമാണ്. അതുകൊണ്ട് തന്നെ 41ാം കോളം ഉൾപ്പെടുത്താതെയുള്ള ഒരു സെൻസസ് അപൂർണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ജനസംഖ്യാ സെൻസസ് 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടത്തുമെന്നാണ് സെൻസസ് കമീഷണർ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ച ബാധിത പ്രദേശങ്ങളിലും ഈ സമയക്രമം ബാധകമാകില്ല. 2027 മാർച്ച് ഒന്ന് ആയിരിക്കും സെൻസസിന്റെ റഫറൻസ് തീയതിയെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കി.

മണിപ്പൂർ (തുടർ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ), ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിലും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ച ബാധിതമായ പ്രത്യേക മേഖലകളിലും ഒഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ ജനസംഖ്യാ കണക്കെടുപ്പ് നടക്കും.

മെക്ക ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ;

* നിലവിലുള്ള 40 ചോദ്യങ്ങൾക്ക് പുറമെ 41-ാമത്തെ ഇനമായി OBC/SEBC എന്ന പ്രത്യേക കോളം ഉൾപ്പെടുത്തണം.

* എന്യൂമറേറ്റർമാർക്ക് (Census Enumerator) സംസ്ഥാനതലത്തിൽ അംഗീകരിച്ചിട്ടുള്ള OBC / SEBC ലിസ്റ്റിൽനിന്നു ജാതി തെരഞ്ഞെടുക്കുന്നതിനായി ഡ്രോപ്ഡൗൺ മെനു (Drop Down Menu) സംവിധാനം ഏർപ്പെടുത്തണം. ഇതിലൂടെ ഓരോ സംസ്ഥാനത്തും അംഗീകരിച്ചിട്ടുള്ള OBC പട്ടിക പ്രത്യേകമായി പരിഗണിക്കപ്പെടും.

* കേന്ദ്ര ലിസ്റ്റിൽ മാത്രം ഒതുങ്ങാതെ, സംസ്ഥാന സർക്കാറുകൾ അംഗീകരിച്ച SEBC / OBC ലിസ്റ്റുകൾ കൂടി സെൻസസിൽ ഉൾപ്പെടുത്തി ജാതി സെൻസസ് കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കണം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - “Serious flaws in the second-phase Census questionnaire; MECA demands a separate column for OBCs
Next Story