Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ എം.എൽ.എ ജോര്‍ജ്...

മുൻ എം.എൽ.എ ജോര്‍ജ് എം.തോമസിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങൾ; അച്ചടക്ക നടപടി പോരെന്ന് പ്രവർത്തകർ

text_fields
bookmark_border
മുൻ എം.എൽ.എ ജോര്‍ജ് എം.തോമസിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങൾ; അച്ചടക്ക നടപടി പോരെന്ന് പ്രവർത്തകർ
cancel

തിരുവമ്പാടി: മുന്‍ എം.എൽ.എ ജോര്‍ജ് എം.തോമസിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങ​ളെന്ന് സൂചന. ഇതിൽ പ്രധാനമായിട്ടുള്ളത് പ്രവാസി കോണ്‍‍ഗ്രസ് നേതാവിനെതിരായ പോക്സോ കേസ് ഒതുക്കിയെന്നതാണ്. സി.പി.എം അനുഭാവി കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു പരാതിക്കാരി. കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവായ വ്യവസായിയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എം.എൽ.എ ആയിരിക്കെ ജോര്‍ജ് എം.തോമസിന്റെ ഇടപെടലെന്നാണ് പാർട്ടി അന്വേഷണ കമ്മീഷ​െൻറ കണ്ടെത്തെൽ. പൊലീസിനെ സ്വാധീനിച്ച് കേസില്‍നിന്ന് ഒഴിവാക്കിയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. നിലവിൽ, ഒരു വർഷത്തേക്കാണ് സസ്പെൻറ് ചെയ്്തിരിക്കുന്നത്. കർഷക സംഘം ഭാരവാഹിത്വത്തിൽ നിന്നുൾപ്പെടെ മാറ്റിനിർത്തിയിട്ടുണ്ട്.

എന്നാൽ, ഈ നടപടിയിൽ പ്രവർത്തകർ തൃപ്തരല്ലെന്ന് പറയപ്പെടുന്നു. കൂടുതൽ കടുത്ത നടപടിവേണമെന്നാണ് ആവശ്യം. 2009ലാണ് പോക്സോ കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് അറിയുന്നത്. തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗങ്ങൾ ഈ വിഷയം സി.പി.എം സംസ്ഥാന കമ്മിറ്റിക്കുമുൻപിലെത്തിച്ചത്. തുടർന്നാണ് കോഴിക്കോട് ജില്ല കമ്മിറ്റി അന്വേഷണ കമ്മീഷനെ ​വെച്ചത്. ക്വാറി ഉടമകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് മറ്റൊരാക്ഷേപം. കോടഞ്ചേരിയിൽ നടന്ന പ്രണയ വിവാഹത്തെ ലൗ ജിഹാദായി ചിത്രീകരിച്ച് വെട്ടിലായ നേതാവ് കൂടിയാണ് ജോർജ് എം. തോമസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:george m thomasCPM
News Summary - Serious allegations have been made against former MLA George M. Thomas
Next Story