Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചലച്ചിത്ര–സീരിയൽ താരം...

ചലച്ചിത്ര–സീരിയൽ താരം രേഖ മോഹൻ മരിച്ച നിലയിൽ

text_fields
bookmark_border
ചലച്ചിത്ര–സീരിയൽ താരം രേഖ മോഹൻ മരിച്ച നിലയിൽ
cancel

തൃശൂർ ∙ ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ  മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുഴക്കൽ ശോഭാസിറ്റിയിലെ ഫ്ലാറ്റിലാണ്​ രേഖയെ മരിച്ചനിലയിൽ കണ്ടെത്തിയത്​.

മലേഷ്യയിലുള്ള ഭർത്താവും മകനും ഫോണിൽ ബന്ധപ്പെട്ടിട്ടും രേഖയെ കിട്ടിയിരുന്നില്ല. തുടർന്ന്​ അപ്പാർട്ട്​മ​െൻറിലെ സെക്യൂരിറ്റിയെ വിളിച്ച്​ അന്വേഷിക്കുകയായിരുന്നു. ഫ്ലാറ്റ്​ അകത്തുനിന്ന്​ അടച്ചനിലയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനും അടുത്ത താമസക്കാരും ചേർന്ന്​ ഫ്ലാറ്റ്​ തുറന്നപ്പോഴാണ്​ മൃതദേഹം കണ്ടത്​. ഡൈനിങ്​ ഹാളിലെ ടേബിളിൽ തലവെച്ചുകിടക്കുന്ന നിലയിലായിരുന്നു. മരണകാരണം അറിവായിട്ടില്ല.  

ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:filmrekha mohanserial actress
News Summary - serial actress Rekha Mohan dead
Next Story