‘അമാൻ' രോഗം ബാധിച്ച സീരിയൽ അഭിനേതാവ് രാഗീഷ് വിടവാങ്ങി
text_fieldsതിരുവനന്തപുരം: നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവവും ഗുരുതരവുമായ 'അമാൻ' രോഗം ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി സീരിയൽ അഭിനേതാവും പ്രാദേശിക മാധ്യമ പ്രവർത്തകനുമായ ഡി.ടി. രാഗീഷ് (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
അക്യൂട്ട് മോട്ടോർ ആക്സോണൽ ന്യൂറോപതി (AMAN) എന്നത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവ രോഗമാണ്. ഗില്ലിൻ-ബാരെ സിൻഡ്രോം (GBS) എന്ന രോഗാവസ്ഥയുടെ പ്രത്യേക വകഭേദമാണിത്.
മൃതദേഹം ഉച്ചയ്ക്ക് 1 മണിയോടെ സംസ്കരിക്കും. വിവിധ പത്ര ദൃശ്യ മാധ്യമങ്ങളുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ച് വന്നിരുന്ന രാഗീഷ് ഏഷ്യാനെറ്റ്, ഫ്ലവേഴ്സ്, സീ കേരളം തുടങ്ങിയ ചാനലുകളിലെ സീരിയലുകളിൽ സജീവ സാന്നിധ്യമായിരുന്നു. നിലവിൽ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന ട്രഷററായി പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ റാണി, മക്കൾ: ദേവകൃഷ്ണ, യുക്താപാർവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

