Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് നാടിന്‍റെ വികാരം -മുഖ്യമന്ത്രി

text_fields
bookmark_border
സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശ നിയമ നടപടി, ആവശ്യമെങ്കിൽ നിയമ നിർമാണം
അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് നാടിന്‍റെ വികാരം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: അശ്ലീല യൂട്യൂബ് വിഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് നാടിന്‍റെ വികാരമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശ നിയമ നടപടി കൈക്കൊള്ളും. നിലവിലെ നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമാണം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും. ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story