Begin typing your search above and press return to search.
exit_to_app
exit_to_app
arrest
cancel
Homechevron_rightNewschevron_rightKeralachevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ബാ​ല​നെ പ്രകൃതിവിരുദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി: പ്രതിക്ക് പത്തുവർഷം തടവ്​

text_fields
bookmark_border

പെ​രി​ന്ത​ൽ​മ​ണ്ണ (മലപ്പുറം): പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ബാ​ല​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. പെ​രി​ന്ത​ൽ​മ​ണ്ണ വേ​ങ്ങൂ​ർ കൂ​രി​യാ​ട്ടു വ​ട്ട​പ്പ​റ​മ്പി​ൽ മു​ജീ​ബി​നെ​യാ​ണ് (43) പെ​രി​ന്ത​ൽ​മ​ണ്ണ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​പി. അ​നി​ൽ​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

ഐ.​പി.​സി 377 പ്ര​കാ​രം മൂ​ന്നു​വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം (പോ​ക്സോ) നി​യ​മ പ്ര​കാ​രം പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

ത​ട​വ് ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ സം​ഖ്യ കേ​സി​ലെ ഇ​ര​ക്ക് ന​ൽ​ക​ണം. 2013 ന​വം​ബ​ർ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വൈ​കീ​ട്ട് ഏ​േ​ഴാ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ ബൈ​പാ​സ് ജ​ങ്ഷ​നി​ലെ ത​യ്യ​ൽ ക​ട​യി​ൽ ബ​ല​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണ് കേ​സ്. കേ​സി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സ​പ്ന പ​ര​മേ​ശ്വ​ര​ത്ത് ഹാ​ജ​രാ​യി.

Show Full Article
TAGS:crime rape 
News Summary - Defendant sentenced to 10 years imprisonment for unnatural torture
Next Story