You are here

മുൻകൂർ ജാമ്യം തേടി സെൻകുമാർ ഹൈകോടതിയിൽ

13:19 PM
17/07/2017
t p senkumar

കൊച്ചി: മുൻ പൊലീസ് മധാവി ടി.പി. സെൻകുമാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയ കേസിൽ ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തേ കേസെടുത്തിരുന്നു. ഈ കേസിലാണ് സെൻകുമാർ ജാമ്യം തേടിയത്. 

മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയിട്ടില്ലെന്ന് സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. അഭിമുഖം നടത്തിയ ലേഖകനുമായി  ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. റെക്കോഡ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇത് റെക്കോഡ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. തന്‍റെ അഭിമുഖം വാരിക വളച്ചൊടിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. തന്നെ അപകീർത്തിപ്പെടുത്താനാണ് ഈ നീക്കമെന്നും ഇതിൽ അന്വേഷണം വേണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. 

മ​ത​സ്പ​ർ​ധ ഉ​ള​വാ​കും​വി​ധം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​ക​ളി​ൽ സെ​ൻ​കു​മാ​റി​നെ​തി​രെ​യും വാ​രി​ക​യു​ടെ പ്ര​സാ​ധ​ക​നെ​തി​രെ​യും ക്രൈം​ബ്രാ​ഞ്ച്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തിരുന്നു. ‘സ​മ​കാ​ലി​ക മ​ല​യാ​ളം’ വാ​രി​ക​യി​ലും തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ഗു​രു​ത​ര​മാ​െ​ണ​ന്നാ​ണ്​  ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് േപ്രാ​സി​ക്യൂ​ഷ​ൻ അ​ഡ്വ. മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ​നാ​യ​ർ ക്രൈം​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി നി​തി​ൻ അ​ഗ​ർ​വാ​ളി​ന് നിർദേശം നൽകിയിത്.  

ഇ​തി​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​ത​ത്. ഐ.​പി.​സി 153 (a) (1) (a) വ​കു​പ്പ് പ്ര​കാ​രം സെ​ൻ​കു​മാ​റി​നെ ഒ​ന്നാം​പ്ര​തി​യാ​ക്കി​യ​ും പ​രാ​മ​ർ​ശം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് വാ​രി​ക​യു​ടെ പ്ര​സാ​ധ​ക​നെ ര​ണ്ടാം​പ്ര​തി​യു​മാ​ക്കി കേ​െ​സ​ടു​ത്ത​ത്. നേ​ര​ത്തേ ഡി.​ജി.​പി ലോ​ക്നാ​ഥ് ​െബ​ഹ്റ​ക്ക് പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന്​ ല​ഭി​ച്ച പ്രാ​ഥ​മി​ക നി​യ​മോ​പ​ദേ​ശ​ത്തി‍​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ൻ​കു​മാ​റി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ്യ​ക്ത​മാ​യ നി​യ​മോ​പ​ദേ​ശ​ത്തി​നു​ശേ​ഷം എ​ഫ്.​ഐ.​ആ​ർ ത​യാ​റാ​ക്കി​യാ​ൽ മ​തി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി‍​​​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് േപ്രാ​സി​ക്യൂ​ഷ​നെ സ​മീ​പി​ച്ച​ത്.

ത​​​​​​െൻറ വാ​ക്കു​ക​ൾ വാ​രി​ക വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്നാ​രോ​പി​ച്ച്​​ സെ​ൻ​കു​മാ​ർ ഡി.​ജി.​പി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. വി​വാ​ദ അ​ഭി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​രി​ക​യു​ടെ പ​ത്രാ​ധി​പ​ർ സ​ജി ജ​യിം​സ് വെ​ള്ളി​യാ​ഴ്ച ഡി.​ജി.​പി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി. അ​ഭി​മു​ഖം ത​യാ​റാ​ക്കി​യ ലേ​ഖ​ക​​​​​​െൻറ വി​ശ​ദീ​ക​ര​ണ​മാ​ണ് പ​ത്രാ​ധി​പ​ർ കൈ​മാ​റി​യ​ത്. ലേ​ഖ​ക​നോ​ട് സെ​ൻ​കു​മാ​ർ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ അ​ഭി​മു​ഖ​ത്തി​ലു​ള്ളൂ​വെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ഫോ​ൺ റെ​ക്കോ​ഡു​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും സ​ജി ജ​യിം​സ് ഡി.​ജി.​പി​യെ അ​റി​യി​ച്ചു. അ​ഭി​മു​ഖ​ത്തി​നി​ടെ ത​നി​ക്കു​വ​ന്ന ഫോ​ൺ കോ​ളി​ൽ കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കെ​തി​രെ സെ​ൻ​കു​മാ​ർ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ലേ​ഖ​ക​നോ​ട് പ​റ​യാ​ത്ത കാ​ര്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ത് വാ​രി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

COMMENTS