പുനർ നിയമനം: സെൻകുമാറിെൻറയും സർക്കാറിെൻറയും ഹരജി കോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവിയായി പുനർ നിയമനം വൈകുന്നതിനെതിരെ ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിധി നടപ്പാക്കുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോ ൈവകിപ്പിക്കുന്നു എന്നാണ് ഹരജിയിൽ ആരോപിച്ചിരിക്കുന്നത്. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യ ഹരജിയും പരിഗണിക്കുന്നത്. സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹരജിയും ഇന്ന് കോടതി പരിഗണിക്കും.
വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമാകുമ്പോഴും സര്‍ക്കാര്‍ പുനര്‍നിയമന ഉത്തരവ് പുറത്തിറക്കിയില്ല. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാനതടസമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമാണ് സെന്‍കുമാറിന്‍റെ ആവശ്യം. ഒപ്പം പൊലീസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്യും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടക നഗരവികസന സെക്രട്ടറി ജെ.വാസുദേവന് ഒരുമാസം തടവ് നല്‍കിയിട്ടുളള കാര്യവും സെന്‍കുമാര്‍ പരാമര്‍ശിക്കും.
അതേസമയം, പുന:പരിശോധനാ ഹരജി സമര്‍പ്പിക്കാനുളള ന്യായമായ സമയമാണ് എടുത്തതെന്ന നിലപാടാണ് സര്‍ക്കാരിനുളളത്. കോടതിവിധിയില്‍ വ്യക്തത വേണമെന്നും സർക്കാർ ആവശ്യപ്പെടും. രണ്ടുമാസത്തെ വേനലവധിക്കായി ബുധനാഴ്ച കോടതി അടക്കുന്നതിനാല്‍ പുനര്‍നിയമനക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
