സെൻകുമാറിനെതിരായ ഭീമഹരജി: ഒപ്പുശേഖരണം തുടങ്ങി
text_fieldsകോഴിക്കോട്: ആർ.എസ്.എസിനൊപ്പം ചേർന്ന് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ അംഗമായി നിയമിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ഒപ്പുശേഖരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം ചരിത്രകാരൻ ഡോ. എം.ജി.എസ്.
നാരായണൻ നിർവഹിച്ചു. കേരളത്തിെൻറ സാമൂഹികാന്തരീക്ഷത്തെ തകർക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ ഒരു വ്യക്തിയെ ഭരണഘടന-അർധ ജുഡീഷ്യൽ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ അപാകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, പ്രവർത്തകസമിതിയംഗം എസ്.എം. സൈനുദ്ദീൻ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
