Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്മഭൂഷൺ: എന്ത് സംഭാവനയാണ് നമ്പി നാരായണൻ നൽകിയത് -സെൻകുമാർ
text_fieldsbookmark_border
തിരുവനന്തപുരം: മുൻ െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെതിരെ മുൻ ഡി.ജി.പി ടി.പി സെൻകു മാർ. പുരസ്കാരത്തിനായി നമ്പി നാരായണൻ നൽകിയ സംഭാവന എന്താണെന്ന് സെൻകുമാർ ചോദിച്ചു. അവാർഡ് നൽകിയവർ ഇത് വിശദീകരിക്കണം. ശരാശരിയിൽ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും സെൻകുമാർ പറഞ്ഞു.
ഇങ്ങനെയാണെങ്കിൽ മറീയം റഷീദക്കും ഗോവിന്ദചാമിക്കും അമീറുൾ ഇസ്ലാമിനും പുരസ്കാരം നൽകേണ്ടി വരുമെന്നും സെൻകുമാർ പരിഹസിച്ചു.
സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ചാരക്കേസ് പരിശോധിക്കുകയാണ്. ഇൗയൊരു സാഹചര്യത്തിൽ നമ്പി നാരായണന് പുരസ്കാരം നൽകിയത് എന്തിനാണ്. അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന് ഭാരത് രത്ന തന്നെ നൽകിയാലും അതിനെ സ്വാഗതം ചെയ്യുമെന്നും സെൻകുമാർ വ്യക്തമാക്കി.
Next Story
